Wednesday, 14 March 2012

ഓര്‍മകളിലെ പൂക്കാലം...

ഞാന്‍ മടങ്ങിപ്പോവുകയാണ്....

കിളികളും...അണ്ണാന്‍ കുഞ്ഞുങ്ങളും കാലത്ത് വിളിച്ചുണര്‍ത്തുന്ന എന്‍റെ നാട്ടിലേക്ക്‌....ഉറുമ്പുകളും തീനീച്ചകളും കൂടുകൂട്ടുന്ന എന്‍റെ സ്വന്തം നാട്ടിലേക്ക്‌...

കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ ബാക്കി...

ഒരുപാട് പ്രതീക്ഷകള്‍ ഒന്നുമില്ലെങ്ങിലും....കഴിഞ്ഞുപോയ ദിവസങ്ങള്‍....നഷ്ടങ്ങള്‍ ആണെന്നൊരു തോന്നല്‍ ഏതൊരു പ്രവാസിയെപോലെ എന്നെയും ദുഖിപ്പിച്ചു...

അവധികാലത്ത് നാട്ടില്‍ ചെല്ലുമ്പോള്‍ സമയത്തിന്റെ പോരായ്മകള്‍കൊണ്ട് മാറ്റിവെച്ച കാര്യങ്ങള്‍ എല്ലാം നടത്താന്‍ ഇനി ഒരു ജന്മം എന്‍റെ മുന്നില്‍...ഓര്‍ക്കുമ്പോള്‍ത്തന്നെ    മനസ്സില്‍ ഒരു പെരുമഴക്കാലം......

സ്വന്തം വീട്ടുകാരെ കാണാനും സംസാരിക്കുവാനും ഇനി ഗൂഗിള്‍ മുത്തപ്പന് മുന്നില്‍ തപസ്സിരിക്കേണ്ട .സ്വപ്നങ്ങളുടെ മറ നീക്കി യാഥാര്ദ്യത്തിലേക്ക്‌ ഒരു യാത്ര....

വിമാനം കാണുമ്പോള്‍...ദുബായിലേക്ക് പറക്കാന്‍  കൊതിച്ചിരുന്ന എന്‍റെ മനസ്സ് അന്നോര്തിരിക്കില്ല നാട്ടിലേക്കുള്ള ഈ തിരിച്ചുപോക്കിന്റെ സുഖം...

നമ്മളിലെ നമ്മളെ തിരിച്ചറിയുന്നത്‌ നമ്മുടെ സ്വന്തം നാട്ടില്‍ ചെല്ലുമ്പോഴാണ്...ആടംഭരത്തിന്റെയും പോങ്ങച്ചങ്കള്‍ക്കും നടുവില്‍ രണ്ടുമാസങ്ങളുടെ ഒന്നിനെ കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍...ജീവിക്കാന്‍ മറന്നുപോയ പ്രവാസികളില്‍ ഞാനും ഒരാള്‍....

ഇടവപ്പാതിയില്‍ ഇടമുറിയാതെ പെയ്യുന്ന മഴയും...നനുത്തകാറ്റില്‍ തെങ്ങോലകളില്‍ നിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളികളും....ഈ മരുഭൂവിലെ ചൂടിലും ഓര്‍മ്മകള്‍ എന്നെ നനയിച്ചിരുന്നു...

നാട്....... ഒരുപാട് മാറിയിരിക്കുന്നു....പോത്തുകള്‍ സുഖം കണ്ടിരുന്ന ചെളിപ്പാടങ്ങള്‍ ഇപ്പോള്‍ ഫ്ലാറ്റുകള്‍ ആയിരിക്കുന്നു...നമുക്ക് ചുറ്റുമുള്ള ലഭ്യതയെ മറന്നിട്ടു മറ്റുള്ളവരെ അനുകരിക്കുന്ന പ്രവണത നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ മാറ്റിമാറിചിരിക്കുന്നു....ഓര്‍മയിലെ എന്‍റെ നാട് ഇന്നോരുപാട് മാറ്റങ്ങള്‍ക്കു വിധേയമാണ് എന്നിരുന്നാലും...നാടിനെ ഞാന്‍ കൊതിക്കുന്നതിനു കാരണം ....നാടിന്‍റെ പഴയ ഓര്‍മ്മകള്‍ തന്നെ...

നമ്മുടെ  പിന്‍തലമുറക്കാര്‍ക്കും നാടിനെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു....